മൂത്തോനെ തേടി മൂന്ന് സിന്‍സിനാറ്റി അന്താരാഷ്ട്ര അവാര്‍ഡുകള്‍

ലയാളികളുടെ ചില പൊതുബോധങ്ങളില്‍ പൊളിച്ചെഴുത്തലുകള്‍ നടത്തിയ ചിത്രമായിരുന്നു ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍. ഏറെ നിരൂപക പ്രശംസ ലഭിക്കുകയും ചിന്തിപ്പിക്കുന്നതുമായ ഈ ചിത്രത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ തേടി പുതിയ അവാര്‍ഡുകളുമെത്തിയിരിക്കുകയാണ്. സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

 

മികച്ച സഹനടനുള്ള പുരസ്‌കാരം ശശാങ്ക് അറോറയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സഞ്ജന ദിപുവിനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഗീതു മോഹന്‍ദാസിനുമാണ് ലഭിച്ചിരിക്കുന്നത്. സഞ്ജനയെയും ശശാങ്കിനെയും കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഗീതു അവാര്‍ഡ് വിവരം പങ്കുവെച്ചിട്ടുള്ളത്. ലക്ഷ ദ്വീപില്‍ നിന്നും തന്റെ മൂത്തോനെ (മൂത്ത സഹോദരന്‍)തേടി ബോംബെയിലെക്ക് വരുന്ന മുല്ല എന്ന കുട്ടിയും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മികച്ച അഭിനയമാണ് എല്ലാ അഭിനേചതാക്കളും ചിത്രത്തില്‍ കാഴ്ച വെച്ചത്.

Top