വരയാടുകളുടെ കണക്കെടുപ്പ്; ഇരവികുളം ദേശീയോദ്യാനത്തില്‍ പ്രത്യേക സംഘം എത്തി

മൂന്നാര്‍: മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി. ഈ മാസം 16വരെയാണ് കണക്കെടുപ്പ് നടക്കുന്നത്.

വരയാടുകളുടെ ആവാസ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള മറയൂര്‍, മാങ്കുളം, മീശപ്പുലിമല എന്നിവിടങ്ങളിലുമാണ് കണക്കെടുപ്പ് നടത്തുക. ഈ മേഖലകളെ 31 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്.

തൃശൂര്‍ ഫോറസ്റ്റ് ആന്‍ഡ് വെറ്ററിനറി കോളേജിന്റെയും വിവിധ എന്‍ജിഒകളുടെയും സഹകരണത്തോടെയാണ് വനം വന്യജീവി വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്. ജിപിആര്‍എസ് സംവിധാനവും കണക്കെടുപ്പിനായി ഉപയോഗിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.സര്‍വെ പൂര്‍ത്തിയാക്കി മൂന്നാറില്‍ അവലോകന യോഗം ചേരും. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ഈ സീസണിലെ പ്രജനനകാല ശേഷമുള്ള ആദ്യ സെന്‍സസാണ് നടക്കുന്നത്.

Top