അഷ്‌കര്‍ സൗദാന്റെ ‘മൂന്നാം പ്രളയം’ ജൂലൈ 26ന് തിയേറ്ററുകളിലേക്ക്

തീഷ് രാജു സംവിധാനത്തില്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്ന ‘മൂന്നാം പ്രളയം’ ജൂലൈ 26ന് തിയേറ്ററുകളിലേക്ക്. സായ്കുമാര്‍, ബിന്ദു പണിക്കര്‍, കുളപ്പുള്ളി ലീല, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അറുപത്തഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. കെ വില്വനിന്റെയാണ് തിരക്കഥ. നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സച്ചിദാനന്ദന്‍ പുഴക്കര, മണിതാമര എന്നിവരുടെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് രഘുപതിയാണ്.

Top