ഭാര്യയ്ക്ക് വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവ് ജീവനൊടുക്കി

mobile tariff reduction

മൂലമറ്റം: ഭാര്യയുമായുള്ള ലൈവ് വീഡിയോ കോളിനിടെ ഭര്‍ത്താവ് ജീവനൊടുക്കി. പുതുപറമ്പില്‍ ജോസിന്റെ മകന്‍ ജയ്‌സണ്‍ (37) ആണു മരിച്ചത്. കുടുബപ്രശ്‌നങ്ങള്‍ ആണ് മരണകാരണമെന്നു പൊലീസ് പറയുന്നു.

വിദേശത്തുള്ള ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് ജയ്‌സണ്‍ ആത്മഹത്യ ചെയ്തത്. ദൃശ്യങ്ങള്‍ കണ്ട ഭാര്യ സൗമ്യ, ഉടനെ നാട്ടിലുള്ള ഭര്‍തൃപിതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ എത്തിയെങ്കിലും ജയ്‌സണിനെ രക്ഷിക്കാനായില്ല.

കാഞ്ഞാര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മകള്‍: മാളു.

Top