ഇന്ത്യയുടെ റേറ്റിങ് വീണ്ടും താഴ്ത്തി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ്‌ സര്‍വ്വീസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ റേറ്റിങ് വീണ്ടും താഴ്ത്തി രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ്‌ സര്‍വ്വീസ്.

റേറ്റിങ് ബി.എ.എ 2ല്‍ നിന്ന് ബി.എ.എ 3ലേക്കാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തിയത്. മൂഡീസിന്റെ താഴ്ന്ന റേറ്റിങ്ങിലൊന്നാണ് ബി.എ.എ 3. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നേരത്തേ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച നിരക്ക് 2.5 ശതമാനമായി മൂഡീസ് വെട്ടിക്കുറച്ചിരുന്നു.

അതേസമയം,കോവിഡിന് പുറമെ രാജ്യത്തെ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ നടപ്പാക്കുന്നതിലെ വീഴ്ച, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പ്രതിസന്ധി, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന സമ്മര്‍ദ്ദം തുടങ്ങിയവയാണ് റേറ്റിങ് താഴ്ത്താനുള്ള കാരണണമെന്നാണ് മൂഡീസ് പറയുന്നത്.

Top