കോവിഡ്19; വളര്‍ച്ചാ അനുമാനം പൂജ്യത്തിലേയ്ക്ക് താഴ്ത്തി മൂഡീസ്

ന്യൂഡല്‍ഹി: 2020-21 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം പൂജ്യത്തിലേയ്ക്ക് താഴ്ത്തി മൂഡീസ്.

കോവിഡ് വ്യാപനംമൂലം അടച്ചിടേണ്ടിവന്ന സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തക സ്ഥിതി വിലയിരുത്തിയാണ് മൂഡീസ് റേറ്റിങ് താഴ്ത്തിയത്.

ഗോള്‍ഡ്മാന്‍ സാച്‌സും നോമുറയും സമാനമായരീതിയില്‍ തന്നെ റേറ്റിങ് താഴ്ത്തിയിട്ടുണ്ട്.

അതേസമയം, 2022 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം തിരിച്ചുവരവുനടത്തുമെന്നും 6.6 ശതമാനം വളര്‍ച്ചയാകും രാജ്യം കൈവരിക്കുകയെന്നും അതേസമയം ധനക്കമ്മി 5.5ശതമാനമായി വര്‍ധിക്കുകയും ചെയ്യുമെന്നും മൂഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top