ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മോണ്ടി പനേഴ്‌സര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മോണ്ടി പനേഴ്‌സര്‍. ഒലി പോപ്പും ടോം ഹാര്‍ട്ട്‌ലിയും മികച്ച പ്രകടനം നടത്തിയാല്‍ ഇംഗ്ലണ്ട് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുമെന്നാണ് പനേഴ്‌സറിന്റെ മുന്നറിയിപ്പ്. ആദ്യ ടെസ്റ്റില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ 28 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്.

2012-13 സീസണിലാണ് ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. അലിസ്റ്റ്യയര്‍ കുക്ക് നയിച്ച ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു മോണ്ടി പനേഴ്‌സര്‍. ഇതിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ.

ഹൈദരബാദില്‍ ഇംഗ്ലണ്ട് നേടിയത് വലിയ വിജയമാണ്. ക്രിക്കറ്റ് നിരീക്ഷകര്‍പോലും അത് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 190 റണ്‍സിന്റെ ലീഡ് വഴങ്ങി. അതിന് ശേഷമാണ് അതിഗംഭീരമായി ഇംഗ്ലണ്ട് തിരിച്ചുവന്നത്. ഒലി പോപ്പിന്റെ അത്ര മനോഹരമായ ഇന്നിംഗ്‌സ് സമീപകാലത്ത് താന്‍ കണ്ടിട്ടില്ല. ഈ വിജയം ഇംഗ്ലണ്ടില്‍ ലോകകപ്പ് നേടിയതുപോലൊയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് മത്സരത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പനേഴ്‌സര്‍ വ്യക്തമാക്കി.

Top