ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തും

ന്യൂഡല്‍ഹി: ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തേ തന്നെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.

രാജ്യത്ത് മൊത്തം മഴയുടെ 70 ശതമാനവും ലഭിക്കുന്നത് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ മഴയില്‍ നിന്നാണ്. ഇന്ത്യയിലെ 50 ശതമാനത്തോളം വരുന്ന കര്‍ഷകര്‍ പ്രധാനമായി ആശ്രയിക്കുന്നതും ഈ മഴയെയാണ്.

 

 

Top