കാലവർഷം ശക്തമാകും; വരും മണിക്കൂറിൽ 5 ജില്ലകളിൽ മഴ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകുമെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 18 ാം തിയതി മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

20 ാം തിയതിയാകട്ടെ 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 18 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടെങ്കിൽ 19 ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. 20 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഏറ്റവും മഴ സാധ്യതയെന്ന് 5 മണിയോടെ കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

Top