കനത്ത ചൂടിന് ആശ്വാസം; മഴ വൈകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം

monsoon kerala

ന്യൂഡല്‍ഹി: കനത്ത ചൂടില്‍ ആശ്വാസവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്‌.തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇത്തവണത്തെ മണ്‍സൂണ്‍ സാധാരണം ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഉള്‍പ്പടെയുള്ള കാല വര്‍ഷത്തെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനമാണിത്.

പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസം ശക്തി കുറഞ്ഞതായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാനിടയുണ്ട്. കൂടിയാലും അത് കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ജൂണ്‍ മുതല്‍ എല്‍നിനോയെപ്പറ്റി കൂടുതല്‍ കൃത്യമായി അറിയാന്‍ സാധിക്കും.

കാലവര്‍ഷം തുടങ്ങുന്ന തീയതി മെയ് 15നു പ്രഖ്യാപിക്കും. ദീര്‍ഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ആശ്വസമായിരിക്കും.

Top