കാലവര്‍ഷക്കെടുതിക്കിടെ കനത്ത കടല്‍ക്ഷോഭവും; ദുരിതക്കയത്തില്‍ വലഞ്ഞ് ആലപ്പുഴ

ആലപ്പുഴ: കാലവര്‍ഷക്കെടുതിക്കിടെ കനത്ത കടല്‍ക്ഷോഭത്തില്‍ വലഞ്ഞ് ആലപ്പുഴ. ആലപ്പുഴയുടെ തീരത്ത് കടല്‍ക്ഷോഭവും രൂക്ഷമായി. ആറാട്ടുപുഴയിലും, കാട്ടൂരിലും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കടല്‍ഭിത്തിയില്ലാത്ത തീരമേഖലയില്‍ കടലാക്രമണം വ്യാപകനാശം വിതയ്ക്കുകയാണ്. അതേസമയം കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖല വെള്ളപൊക്കഭീഷണിയിലാണ്.

ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കല്‍ എല്‍.പി സ്‌ക്കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. വീടുകളില്‍ കടല്‍വെള്ളവും ചെളിയും കയറിയതോടെയാണ് കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയത്. തീരദേശ പാതയിലേക്ക് ഇപ്പോഴും ഭീമന്‍ തിരമാലകള്‍ അടിച്ചുകയറുകയാണ്. നുറുകണക്കിന് വീടുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയില്‍ കഴിയുകയാണ്.

Top