മണ്‍സൂണ്‍ ശക്തമാകുന്നു; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിപ്പില്ലെങ്കിലും കിഴക്കന്‍ മേഖലകളില്‍ പരക്കെ മഴ കിട്ടും. മീന്‍പിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ മെച്ചപ്പെടും. നാളെ പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി മാറിയ ബിപോര്‍ജോയ് വരുന്ന 6 മണിക്കൂറിനുള്ളില്‍ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറും. ഗുജറാത്തില്‍ നിന്നും രാജസ്ഥാനിന്റെ തെക്കുപടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോര്‍ജോയ് നിലവില്‍ 10 കിമീ വേഗതയിലാണ് സഞ്ചരിക്കുന്നത്.

 

Top