മഴക്കെടുതി; ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ നാളെ അവധി

rain

മൂന്നാര്‍: മഴ ദുരിതം വിതച്ച ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അംഗനവാടികള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മൂന്നു ഷട്ടറുകള്‍ തുറന്ന നിലയില്‍ തുടരാനാണു തീരുമാനം.

നിലവില്‍ 450 ക്യുമെക്സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്.

ജലനിരപ്പ് 2397 അടി ആയാല്‍ വെള്ളം തുറന്നു വിടുന്നത് കുറയ്ക്കുവാനന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ വെള്ളത്തിന്റെ അളവ് 300 ഘനമീറ്ററായി കുറയ്ക്കുവാനാണ് നീക്കമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനുശേഷം വ്യക്തമാക്കിയിരുന്നു.

Top