മഴക്കെടുതി; രാജ്ഭവനില്‍ നടത്താനിരുന്ന ഗവര്‍ണര്‍ അറ്റ് ഹോം സ്വീകരണ പരിപാടി റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടത്താനിരുന്ന ഗവര്‍ണര്‍ അറ്റ് ഹോം സ്വീകരണ പരിപാടി റദ്ദാക്കി.

ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചതായും ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു.

മാത്രമല്ല, രാജ്ഭവന്‍ ജീവനക്കാരോടും, സര്‍ക്കാര്‍ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാന ചെയ്യാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെയും ദുരന്ത നിവാരണ ഏജന്‍സികളുടേയും നിര്‍ദേശങ്ങള്‍ അനുസരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ നടപടികള്‍ക്കും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും, സര്‍ക്കാര്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

Top