ആലപ്പുഴ എടത്വായില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

drowned

ആലപ്പുഴ: ആലപ്പുഴ എടത്വായില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. പത്തിപ്പാലത്തിനു സമീപം സുബിത് ഏബ്രഹാം(32) ആണു മരിച്ചത്.

നേരത്തെ കടുത്തുരുത്തിയില്‍ നിന്നും മുണ്ടാറിലേക്കുള്ള യാത്രയില്‍ ടി.വി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ട് പേരെ കാണാതായിരുന്നു.

മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ശ്രീധരനെയും ക്യാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

രക്ഷപ്പെട്ടവരെ മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Top