മഴക്കെടുതി ദുരന്തബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ സൗജന്യമായി എത്തിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി

ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയേകാന്‍ കെ.എസ്.ആര്‍.ടി.സിയും. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച വയനാട്, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലേക്ക് സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ച് നല്‍കുന്ന വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സൗജന്യമായി ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കും.

ശേഖരിക്കുന്ന സാധനങ്ങള്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുമെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, വരുന്ന മൂന്ന് ദിനങ്ങളില്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാധനങ്ങള്‍ എത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും അടുത്തുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ എത്തിച്ചാല്‍ മതിയാകും.

Top