മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തില്‍ എത്തും

ന്യൂഡല്‍ഹി: കേരളത്തിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേരളത്തിലെത്തുന്നത്.

ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് എന്നീ ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം.

ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ദുരിതബാധിത മേഖലകളിലായിരിക്കും സംഘം സന്ദര്‍ശനം നടത്തുക.

Top