രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി മഴക്കാലം കവര്‍ന്നെടുത്തത് 465 പേരെ

ന്യൂഡല്‍ഹി: രാജ്യത്ത് ഈ മഴക്കാലം കവര്‍ന്നെടുത്തത് 465 പേരെയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, കേരളം, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലായാണ് മഴക്കെടുതി 465 ജീവനെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

കാലവര്‍ഷക്കെടുതി ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 138 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തില്‍ 125 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒമ്പത് പേരെ കാണാതായി. പശ്ചിമ ബംഗാളില്‍ 116, ഗുജറാത്തില്‍ 52, അസമില്‍ 24 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററാണ് കണക്ക് പുറത്ത് വിട്ടത്.

അസമില്‍ 10.17 ലക്ഷം ജനങ്ങളെ പേമാരിയും പ്രളയവും ബാധിച്ചു. 2.17 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 45 പേരടങ്ങിയ 12 ടീമുകള്‍ അസമില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കേരളത്തില്‍ മാത്രം 1.43 ലക്ഷം ആളുകളെ മഴക്കെടുതി ബാധിച്ചു.

Top