സൗജന്യ മണ്‍സൂണ്‍ ചെക്ക് അപ്പ് ക്യാമ്പുമായി ടാറ്റാ മോട്ടോഴ്‌സ്

സൗജന്യ മണ്‍സൂണ്‍ ചെക്ക് അപ്പ് ക്യാമ്പ് ആരംഭിച്ച് ടാറ്റാ മോട്ടോര്‍സ്. രാജ്യവ്യാപകമായി നടക്കുന്ന സൗജന്യ ക്യാമ്പുകള്‍ ജൂലൈ 15 മുതല്‍ 25 വരെ നടക്കും. സൗജന്യ മണ്‍സൂണ്‍ ചെക്കപ്പിനെ കൂടാതെ നിരവധി ആകര്‍ഷകമായ സ്‌കീമുകളും രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഷോറൂമുകള്‍ മുഖേന കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇതിലൂടെ ടാറ്റ മോട്ടോഴ്സ് എന്ന സേവന ബ്രാന്‍ഡ് മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ കേന്ദ്രീകൃതമായ വിവിധ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നു.

മണ്‍സൂണ്‍ ക്യാമ്പെയിന്‍ ദിനങ്ങളില്‍ റോഡ് സൈഡ് അസിസ്റ്റന്റ് പദ്ധതിയുടെ ഭാഗമാകുന്ന ഉപഭോക്താക്കള്‍ക്ക് 10ശതമാനം ഇളവ് ലഭിക്കും. ഓയില്‍ മാറ്റം, ഓയില്‍ ടോപ് അപ് തുടങ്ങിയവക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് 10ശതമാനവും ടാക്‌സി വാഹനങ്ങള്‍ക്ക് 15ശതമാനം വരെയും ഇളവുകള്‍ ലഭ്യമാകും.

Top