കേരളത്തില്‍ കാലവര്‍ഷമെത്തി; ഒരാഴ്ച കനത്ത മഴയുണ്ടാകില്ലെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തി. കേന്ദ്രകാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. തെക്കേ ഇന്ത്യയിലും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ യുള്ള കാലയളവില്‍ 250 സെന്റീമീറ്റര്‍ വരെ മഴയാണ് കിട്ടേണ്ടത്. എന്നാല്‍ തീവ്ര മഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ജൂണ്‍ ആദ്യയാഴ്ച്ചകളില്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top