പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു. മോന്‍സന്‍ മാവുങ്കലിനെ 30ാം തീയതി വരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. മോന്‍സന്‍ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍.

അതേസമയം മോന്‍സന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം എസിജെഎം കോടതിയിലാണ് മോന്‍സന്‍ മാവുങ്കല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സനിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സന്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സനിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി.

Top