എന്തടിസ്ഥാനത്തിലാണ് മോന്‍സനു സംരക്ഷണം നല്‍കിയത്, പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി. പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

മോണ്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. ആനക്കൊമ്പ് കാണുമ്പോള്‍ അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേയെന്നും, എന്തുകൊണ്ട് ഇയാളെക്കുറിച്ച് നേരത്തെ അന്വേഷിച്ചില്ലെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.

വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിജി പിക്ക് നിര്‍ദേശം നല്‍കി. പൊലീസ് പീഡനമാരോപിച്ച് മോന്‍സണിന്റെ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ലക്ഷങ്ങള്‍ പൊടിച്ച് മോന്‍സന്‍ മാവുങ്കല്‍ സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

Top