മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്‌ക്കേസ്; കെ. സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

 

 

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെ. സുധാകരന്‍ ഇന്നു തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തേടി എറണാകുളം എ സി ജെ എം കോടതിയില്‍ അദ്ദേഹം അപേക്ഷ നല്‍കിയിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കും.

അതേ സമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ക്രൈംബ്രാഞ്ച് സമയം നീട്ടി നല്‍കിയിരിക്കുകയാണ്. സുധാകരനെ ചോദ്യം ചെയ്യുന്നത് ഈ മാസം 23-ാം തീയതിയിലേക്കാണ് മാറ്റിയത്. 23ന് ഹാജരാകണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. കളമശ്ശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഹാജരാകേണ്ടത്. ഇന്ന് ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം നോട്ടീസ് അയച്ചത്. സുധാകരന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീയതി നീട്ടി നല്‍കിയത്.

കേസിനെ നിയമപരമായി നേരിടാനാണ് കെ.സുധാകരന്റെ തീരുമാനം. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിന് പോയേക്കില്ല. ഹൈക്കോടതിയെ സമീപിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തലാണ് നിലവില്‍ ഉള്ളത്.

 

Top