മോന്‍സണ്‍ മാവുങ്കല്‍ കേസ്; നിരോധനം പിന്‍വലിച്ചു, ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിനിധികള്‍ പങ്കെടുക്കേണ്ടെന്ന നിലപാട് മാറ്റി കോണ്‍ഗ്രസ്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കെപിസിസി വക്താക്കള്‍ക്ക് കോണ്‍ഗ്രസ് അനുമതി നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകാരനെ മാത്രം ചാനല്‍ ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നുവെന്നാരോപിച്ചായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. ഇതാണ് കോണ്‍ഗ്രസ് പിന്നീട് പിന്‍വലിച്ചത്.

മോന്‍സണ്‍ മാവുങ്കല്‍ വിവാദത്തില്‍ കെ സുധാകരനെതിരെയും ആരോപണമുയര്‍ന്നിരുന്നു. ഇടപാടില്‍ പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍ ഇത് തള്ളിയ സുധാകരന്‍, മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്നാണ് വിവാദങ്ങള്‍ക്കിടെ ഇന്നലെയും കെ സുധാകരന്‍ പ്രതികരിച്ചത്.

Top