മോന്‍സണ്‍ മാവുങ്കല്‍ കേസ്; അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. പ്രവാസി യുവതിയായ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കും. മോന്‍സണുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങള്‍ അനിത അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയെന്ന നിലയില്‍ നിരവധി പ്രമുഖ പ്രവാസികളുമായി മോന്‍സണ് അടുപ്പമുണ്ടായിരുന്നു. മോന്‍സണുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും മോന്‍സണ്‍ വമ്പന്‍ തട്ടിപ്പുകാരനാണെന്ന് മനസിലായപ്പോഴാണ് താന്‍ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അനിത മുന്‍പ് പറഞ്ഞിരുന്നു. മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മോന്‍സണെ പരിചയപ്പെടുത്തിയത് അനിതയായിരുന്നു.

തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റാലിയന്‍ സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ 23 വര്‍ഷമായി ഇറ്റലിയിലാണ് താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഗ്ലോബല്‍ വനിത കോഓര്‍ഡിനേറ്ററും, ലോക കേരള സഭാ അംഗവുമാണ് അനിത.

Top