മങ്കിപോക്‌സ് വാക്‌സിൻ; ബഹ്‌റൈനില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന് തുടക്കം

ബഹ്റൈന്‍: രാജ്യത്ത് മങ്കിപോക്‌സ് വാക്‌സീനിന്റെ മുന്‍കൂര്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. ഈ വാക്‌സീന്‍ വാക്‌സിന്‍ നിര്‍ബന്ധമല്ലെന്നും, താത്പര്യമുള്ളവര്‍ മാത്രം ഇത് സ്വീകരിച്ചാല്‍ മതിയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മങ്കിപോക്‌സ് വ്യാപനം നേരിടുന്നതിനായി രാജ്യത്ത് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വാക്‌സീന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

വാക്‌സിന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍, നിവാസികള്‍ എന്നിവര്‍ക്ക് താഴെ പറയുന്ന രീതികളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം..

https://healthalert.gov.bh/en/ എന്ന വെബ്‌സൈറ്റിലൂടെ. (ഈ വെബ്‌സൈറ്റിലെ https://healthalert.gov.bh/en/category/pre-registration-for-the-voluntary-monkeypox-virus-vaccination എന്ന വിലാസത്തില്‍ ഈ റജിസ്ട്രേഷന്‍ ലഭ്യമാണ്.)

Top