ഇസ്രായേലിലും കുരങ്ങുപനി; 12 രാജ്യങ്ങളിലായി 100 പേര്‍ രോഗബാധിതരെന്ന് ലോകാരോഗ്യ സംഘടന

ഇസ്രായേല്‍ : ഇസ്രായേലിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.12 രാജ്യങ്ങളിലായി 100 പേര്‍ രോഗബാധിതരാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.രോഗം വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

പനിയും മുറിവുകളുമായി വിദേശത്ത് നിന്നും എത്തുന്നവരോട് ഡോക്ടറെ കാണാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.വിദേശത്ത് നിന്ന് ഇസ്രായേലിലെത്തിയ ഒരാളില്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ സംശയാസ്പദമായ മറ്റ് കേസുകള്‍ പരിശോധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.രോഗവ്യാപനം ആശങ്കപ്പെടേണ്ട ഒന്നാണെന്നും ഫലപ്രദമായ വാക്‌സിന്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

കുരങ്ങുപനി കണ്ടുവരാത്ത രാജ്യങ്ങളില്‍ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാല്‍ കൂടുതല്‍ കേസുകള്‍ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് ലോകാരോഗ്യ സംഘടന.രോഗവ്യാപനം ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ മാര്‍നിര്‍ദ്ദേശങ്ങള്‍ വരും ദിവസങ്ങളില്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.

Top