ടീം മങ്കി പെന്‍ ഒരിക്കല്‍ കൂടി ഒന്നിക്കുന്നു; ഫ്രൈഡേ ഫിലിം ഹൗസ് ചിത്രത്തില്‍ ജയസൂര്യയും

വാഗതരായ റോജിന്‍ തോമസ്, ഷാനില്‍ മുഹമ്മദ് എന്നിവര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ജയസൂര്യ, മാസ്റ്റര്‍ സനൂപ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്.

ഇപ്പോഴിതാ മങ്കി പെന്‍ ടീം ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കാന്‍ പോകുന്ന ഈ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത് റോജിന്‍ തോമസാണ്. ഇതില്‍ നായകനായി എത്തുന്നത് ജയസൂര്യയാണ്. ആട് 2 നേടിയ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന ചിത്രമാണ് ഇത്.

വിജയ് ബാബു തന്നെയാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിന് സംഗീതം ഒരുക്കി ശ്രദ്ധ നേടിയ രാഹുല്‍ സുബ്രമണ്യം തന്നെ ആയിരിക്കും ഈ പുതിയ ചിത്രത്തിനും സംഗീതമൊരുക്കുന്നത്.

Top