വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

വയനാട്: വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വൈറസ് രോഗമായ കുരങ്ങുപനി ചെള്ളുകളിലൂടെയാണ് പകരുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടു വരുന്നത്. എന്നാല്‍ ചെള്ളുകളുടെ കടിയേല്‍ക്കുന്നത് വഴി മനുഷ്യരിലേക്ക് രോഗം പകരും. രോഗബാധ തടയാന്‍ മൃഗങ്ങളിലെ ചെള്ളു നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

വളര്‍ത്തുമൃഗങ്ങളില്‍ രോഗലക്ഷണം പ്രകടമായാല്‍ ഉടന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തലകറക്കം, ഛര്‍ദ്ദി, ക്ഷീണം, രക്തസ്രാവം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

Top