അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന നവജാത ശിശുവിനെ കുരങ്ങ് തട്ടിയെടുത്തു

monkey

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തു. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനു വേണ്ടിയുള്ള തിരച്ചില്‍ നടന്നു വരികയാണ്.

കുട്ടിയെ കുരങ്ങ് എടുത്തോടുന്നതു കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.

പ്രദേശത്ത് ദിവസങ്ങള്‍ക്കു മുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Top