മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണം; ഹൈക്കോടതി

കൊച്ചി: മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. നടപ്പാതയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ചവരുത്തിയെന്ന കൊച്ചി സ്വദേശി രഞ്ജിത് ജി തമ്പിയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വിശാലകൊച്ചി വികസന അതോറിറ്റിയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

Top