ഭാരം 14 കിലോ കുറച്ച് മോണിക്ക; പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരപുത്രി

ലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്ക പങ്കുവച്ച ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ ശരീര ഭാരം കുറച്ചതിനെക്കുറിച്ചുള്ള ചിത്രങ്ങളാണ് താരപുത്രി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

8 മാസം കൊണ്ട്, ഡയറ്റിങ്ങിലൂടെ 14 കിലോ ആണ് മോണിക്ക കുറച്ചത്. ഭാരം കുറയ്ക്കുന്നതിന് മുമ്പള്ള ചിത്രങ്ങളും കുറച്ചതിനുശേഷമുള്ള ചിത്രങ്ങളും താരപുത്രി പങ്കുവച്ചിട്ടുണ്ട്.

82 ഉണ്ടായിരുന്ന മോണിക്ക കൃത്യമായ ശരീരപരിശീലനത്തിലൂടെ ഭാരം 68 ആക്കി കുറക്കുകയായിരുന്നു. ഇതിനകം തന്നെ മോണിക്കയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തുവന്നിട്ടുള്ളത്.

Top