കൊറോണയില്‍ തകര്‍ന്ന് ഓഹരി വിപണി; 1143 പോയന്റ് താഴ്ന്ന് നഷ്ടത്തോടെ തുടക്കം

മുംബൈ: നേട്ടം കൈവരിക്കാനാവാതെ ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. ഓഹരി 1143 പോയന്റ് താഴ്ന്ന് 38602ലും നിഫ്റ്റി 346 പോയന്റ് നഷ്ടത്തില്‍ 11286ലുമാണ് വ്യാപാരം നടക്കുന്നത്.

കൊറോണ വ്യാപിക്കുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐഒസി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.

യുഎസ് സൂചികകള്‍ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഏഷ്യന്‍ സൂചികകളിലും വ്യാപാരം തുടങ്ങിയത് വന്‍നഷ്ടത്തിലാണ്.

Top