കാര്യമായ നേട്ടം കൈവരിച്ചില്ല; ഓഹരി വിപണി 49 പോയന്റ് ഉയര്‍ന്ന് തുടക്കം

മുംബൈ: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണി കാര്യമായ നേട്ടമില്ലാതെ തുടക്കം കുറിച്ചു. ഓഹരി 49 പോയന്റ് നേട്ടത്തില്‍ 38672ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 11317ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 208 ഓഹരികള്‍ നഷ്ടത്തിലുമാണ്. 33 ഓഹരികള്‍ക്ക് മാറ്റമില്ലാതെയാണ് തുടരുന്നത്. നേട്ടത്തിലുള്ളത് ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, ബജാജ് ഓട്ടോ, യെസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ്.

നഷ്ടത്തിലുള്ളത് എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ്.

Top