ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു; താഴ്ന്നത് 82.03 പോയന്റ്

മുംബൈ: രാവിലെ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി 82.03 പോയന്റ് താഴ്ന്ന് 40,281.20ലും നിഫ്റ്റി 31.50 പോയന്റ് നഷ്ടത്തില്‍ 11797.90ലുമാണ് ക്ലോസ് ചെയ്തത്.

ഫാര്‍മ സെക്ടറാണ് കനത്ത നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 960 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1475 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടിസിഎസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഗെയില്‍, ഐഷര്‍ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top