ആശങ്ക തുടരുന്നു; ഓഹരി വിപണി 1722 പോയന്റ് താഴ്ന്ന് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആരംഭത്തില്‍ തന്നെ ഓഹരി വിപണിയില്‍ ആശങ്ക. കൊറോണ പടരുന്ന സാഹചര്യത്തില്‍ വിപണിയെയും ബാധിച്ചിരിക്കുകയാണ്. ഓഹരി 1722 പോയന്റ് നഷ്ടത്തില്‍ 32380ലും നിഫ്റ്റി 479 പോയന്റ് താഴ്ന്ന് 9475ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 190 ഓഹരികള്‍ നേട്ടത്തിലും 730 ഓഹരികള്‍ നഷ്ടത്തിലുമാണ്. 62 ഓഹരികള്‍ മാറ്റമില്ലാതെ നില്‍ക്കുകയാണ്. പ്രധാനമായും നേട്ടത്തിലുള്ളത് യെസ് ബാങ്കാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, ഡിഎല്‍എഫ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

വിപണി ഉത്തേജനത്തിന്റെ ഭാഗമായി യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് പൂജ്യം ശതമാനത്തിലേയ്ക്ക് കുറച്ചു. പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നതിനുമായി 700 ബില്യണ്‍ ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

Top