കൊറോണ ഭീതിയില്‍ ഓഹരി വിപണി; 1281 പോയന്റ് താഴ്ന്ന് നഷ്ടത്തോടെ തുടക്കം

മുംബൈ: കൊറോണ ഭീതിയില്‍ പെട്ടിരിക്കുന്ന ഓഹരി വിപണി തകര്‍ന്നടിഞ്ഞു. ഓഹരി 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 74 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 802 ഓഹരികള്‍ നഷ്ടത്തിലുമാണ്. 27 ഓഹരികള്‍ക്ക് മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്. ആര്‍ബിഐ മോറോട്ടോറിയം പ്രഖ്യാപിച്ചതിനെതുടര്‍ന്ന് യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തി.

നഷ്ടത്തിലുള്ളവ ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ്.

Top