കൊറോണയില്‍ തകര്‍ന്ന് ഓഹരി വിപണി; 1,448 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വ്യാപകമായി കൊറോണ വൈറസ് പിടിമുറുക്കിയത് ഓഹരി വിപണികളെയും ബാധിച്ചു. ഓഹരി 1,448.37 പോയന്റ്(3.64%)താഴ്ന്ന് 38297.29ലും നിഫ്റ്റി 431.50 പോയന്റ്(3.71%)നഷ്ടത്തില്‍ 11,201.80ലുമാണ് ക്ലോസ് ചെയ്തത്.

കനത്ത വില്പന സമ്മര്‍ദത്തിലാണ് സൂചികകള്‍ കൂപ്പുകുത്തിയത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1975 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികള്‍ മാറ്റമില്ലാതെയാണ് തുടര്‍ന്നത്.

ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ക്യാപ് സൂചികകള്‍ മൂന്നുശതമാനത്തിലേറെ ഇടിഞ്ഞു. ഇതില്‍ ഐഒസിമാത്രമാണ് നേരിയ നേട്ടത്തില്‍ നിലനിന്നത്. നിഫ്റ്റി മെറ്റല്‍ സൂചിക ഏഴ് ശതമാനവും ഐടി 5.6 ശതമാനവും പൊതുമേഖല ബാങ്ക് 5 ശതമാനവും വാഹനം, ഫാര്‍മ സൂചികകള്‍ നാലുശതമാനത്തോളവുമാണ് നഷ്ടമുണ്ടാക്കിയത്.

ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടാറ്റ ഫിനാന്‍സ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സില്‍ കനത്ത നഷ്ടമുണ്ടാക്കിയത്. സൂചികയിലെ 30 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top