കൊറോണ; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി: 10.20 വരെ വ്യാപാരം നിര്‍ത്തി

മുംബൈ: ഓഹരി വിപണിയെ പിടിച്ചുകുലുക്കി കൊറോണ വൈറസ്. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് കുത്തനെയുള്ള ഇടിവോടെ. 30,000 താഴ്ന്ന് ഓഹരി കൂപ്പുകുത്തി.

ഓഹരി വിപണി 3090 പോയന്റ് നഷ്ടത്തില്‍ 29687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമാണ് ഇന്ന് വ്യാപാരം നടന്നത്. കനത്ത ഇടിവനെതുടര്‍ന്ന് 10.20 വരെ വ്യാപാരം നിര്‍ത്തി. ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുള്ളത്. 1400 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top