തിരിച്ചുപിടിച്ച് ഓഹരി വിപണി; 474 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്നലെയുണ്ടായ കനത്ത തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഓഹരി 474.55 പോയന്റ് ഉയര്‍ന്ന് 31830. 20 എന്ന നിലയിലും നിഫ്റ്റി 153.05 പോയന്റ് ഉയര്‍ന്ന് 9350ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

1564 കമ്പനികളുടെ ഓഹരികളില്‍ 781 എണ്ണം നേട്ടത്തിലും 716 എണ്ണം നഷ്ടത്തിലുമാണ്. 69 എണ്ണം മാറ്റമില്ലാതെയുമാണ് നിലനില്‍ക്കുന്നത്. അതേസമയം, യെസ് ബാങ്കിന്റെ ഓഹരിയില്‍ 20 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

യെസ് ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പോര്‍ട്ട്സ്, ടാറ്റ സ്റ്റീല്‍, വേദാന്ത തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. നഷ്ടത്തിലുള്ളത് യുപിഎല്‍, ഭാരതി ഇന്‍ഫ്രാടെല്‍, സീ എന്‍ര്‍ടെയ്ന്‍മെന്റ്, കോടാക് മഹീന്ദ്ര, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ്.

കനത്ത വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ കൂട്ടതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറിയതോടെ ഇന്നലെ കനത്ത തകര്‍ച്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ ഇടിവിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ ഇതുവരെ 37,976 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

Top