124 പോയന്റ് താഴ്ന്ന് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ തുടക്കം. ഓഹരി 124 പോയന്റ് നഷ്ടത്തില്‍ 30454ലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 8953ലുമാണ് വ്യാപാരം നടക്കുന്നത്. നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലാവുകയായിരുന്നു.

നഷ്ടത്തിലുള്ളത് ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ്.

യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്റമെന്റ്, സണ്‍ ഫാര്‍മ, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

Top