ശിവരാത്രി പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി

മുംബൈ: ശിവരാത്രി പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി പ്രഖ്യാപിച്ചു. ബിഎസ്ഇയും എന്‍എസ്ഇയും പ്രവര്‍ത്തിക്കില്ല. ബുള്ളിയന്‍ വിപണിയുള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്.

ഇനി വരുന്നത് ശനിയും ഞായറും ആയതിനാല്‍ മൂന്നുദിവസം തുടര്‍ച്ചയായി വിപണികള്‍ പ്രവര്‍ത്തിക്കില്ല. ഇന്നലെ സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 152.88 പോയന്റ് നഷ്ടത്തില്‍ 41,170.12ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 12,080.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top