സെന്‍സെക്സ് 673 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 673.30 പോയന്റ് നഷ്ടത്തില്‍ 27,590ലും നിഫ്റ്റി 170 പോയന്റ് താഴ്ന്ന് 8083.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1126 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1078 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്റസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ,ടൈറ്റന്‍ കമ്പനി,തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.

സണ്‍ ഫാര്‍മ, സിപ്ല, ഗെയില്‍, ഐടിസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

എഫ്എംസിജി,ഊര്‍ജം, അടിസ്ഥാനസൗകര്യവികസനം, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. വാഹനം, ബാങ്ക്, ഐടി, ലോഹം ഓഹരികളാണ് വില്പന സമ്മര്‍ദത്തിപ്പെട്ടത്.

Top