സെന്‍സെക്സ് 1203 പോയന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1203.18 പോയന്റ് താഴ്ന്ന് 28,265.31ലും നിഫ്റ്റി 343.95 പോയന്റ് നഷ്ടത്തില്‍ 8253.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1098 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1067 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികള്‍ക്ക് മാറ്റമില്ല.

യുപിഎല്‍, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍,കൊട്ടക് മഹീന്ദ്ര ബാങ്ക്, തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ടത്.

നിഫ്റ്റി ബാങ്ക് 4.89ശതമാനവും ഐടി 5.62ശതമാനവും ഓട്ടോ 1.56ശതമാനവും എഫ്എംസിജി 3.47ശതമാനവും നഷ്ടത്തിലായി.

ബിഎസ്ഇ സ്മോള്‍ക്യാപ് 1.06ശതമാനം താഴ്ന്നു. മിഡ്ക്യാപിലെ നഷ്ടം 2.18ശതമാനമാണ്.

ബജാജ് ഫിനാന്‍സ്,ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റന്‍ ,ഗ്രാസിം, ബജാജ് ഓട്ടോ,കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top