ഏറ്റവും ഉയര്‍ന്ന തുക; ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടിലെത്തിയ നിക്ഷേപം 21,921 കോടി രൂപ

ഴിഞ്ഞ 10 മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപമായെത്തിയത്. 21,921 കോടി രൂപയാണ് ജനുവരിയിലെ നിക്ഷേപം.

ജനുവരിയില്‍ എസ്ഐപിയായി മാത്രം 8,531.90 കോടി രൂപ സമാഹരിച്ചതായും ആംഫിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം മാസംതോറുമുള്ള നിക്ഷേപ വര്‍ധന 10 ശതമാനമാണ്. എസ്ഐപി വഴിയുള്ള നിക്ഷേപം ജനുവരിയില്‍ 8,532 കോടി വര്‍ധിച്ച് 3.35 ലക്ഷം കോടി രൂപയായി. ഇതാദ്യമായാണ് എസ്ഐപി ഫോളിയോകളുടെ എണ്ണം മൂന്നുകോടി കടന്നത്.

ജനുവരിയില്‍ പുതിയതായി ചേര്‍ന്ന എസ്ഐപികളുടെ എണ്ണം 12.07 ലക്ഷം കോടിയാണ്. ജനുവരിയിലെ കണക്കുപ്രകാരം മ്യൂച്വല്‍ ഫണ്ടുകള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 27.85 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ 19 ശതമാനം വര്‍ധനവാണ്‌ ഉണ്ടാക്കിയിരിക്കുന്നത്.

ഡിവിഡന്റ് യീല്‍ഡ്, വാല്യു ഫണ്ട് എന്നീ വിഭാഗം ഫണ്ടുകളിലൊഴികെ മറ്റ് ഫണ്ട് വിഭാഗങ്ങളിലിലെ നിക്ഷേപത്തിലും കാര്യമായ വര്‍ധനവുണ്ട്.

Top