സ്ത്രീകള്‍ കൂടുതലും നിക്ഷേപം നടത്തുന്നത് മ്യൂച്വല്‍ ഫണ്ടിലും ഓഹരിയിലും; സര്‍വെ റിപ്പോര്‍ട്ട്

നിക്ഷേപ പ്ലാറ്റ്ഫോമായ ഗ്രോ നടത്തിയ സര്‍വെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളില്‍ കൂടുതല്‍പേരും സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിക്ഷേപിക്കുന്നത് മ്യൂച്വല്‍ ഫണ്ടിലും ഓഹരിയിലുമാണെന്നാണ് പുതിയ കണ്ടെത്തല്‍.

26,000 പേര്‍ പങ്കെടുത്ത സര്‍വെയില്‍ 43 ശതമാനം സ്ത്രീകള്‍ പരമ്പരാഗത പദ്ധതികളായ സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത്. 25 ശതമാനം സ്ത്രീകൾ സ്വര്‍ണത്തിലാണ് നിക്ഷേപിക്കുന്നത്. 13 ശതമാനംപേര്‍ റിയല്‍ എസ്റ്റേറ്റിലും ഒമ്പതുശതമാനം പേര്‍ പെന്‍ഷന്‍ പ്ലാനുകളിലും നിക്ഷേപിക്കുന്നതായി സര്‍വെയില്‍ കണ്ടെത്തുന്നു.

64 ശതമാനംപേരും സ്വന്തമായി നിക്ഷേപ തീരുമാനങ്ങളെടുക്കുന്നതില്‍ ആത്മവിശ്വാസമുള്ളവരും പ്രാപ്തിയുള്ളവരുമാണ്. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി നിക്ഷേപം നടത്തുന്നവരാണ് 59 ശതമാനം സ്ത്രീകളും. അതില്‍തന്നെ 50 ശതമാനംപേരും 10വര്‍ഷത്തിനപ്പുറമുള്ള ലക്ഷ്യത്തിനായി നിക്ഷേപം നടത്തുന്നവരാണെന്ന് സര്‍വെ വെളിപ്പെടുത്തുന്നു.

Top