ആഗോള ഓഹരി വിപണികള്‍ നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി; ക്രൂഡ് നിരക്ക് നേട്ടത്തില്‍

ന്യൂയോര്‍ക്ക്: ആഗോള ഓഹരിവിപണികള്‍ നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറുന്നു. ഇന്നലെ 2200 പോയിന്റ് ഇടിഞ്ഞ അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് ഇന്ന് 1167 പോയിന്റ് നേട്ടത്തിലേക്കെത്തി.

ക്രൂഡ് വില മെച്ചപ്പെട്ടതാണ് വിപണിയില്‍ പ്രതിഫലിച്ചത്. നാസ്ഡാക് 64.95 ശതമാനം നേട്ടത്തിലേക്കെത്തി. കാക് സൂചിക 1.51 ശതമാനവും ജര്‍മനിയുടെ ഡാക്‌സ് ഇന്‍ഡക്‌സ് 1.41 ശതമാനവും യുകെയുടെ ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക് എക്‌സ്‌ചേഞ്ച് 0.09 ശതമാനവും ഇടിഞ്ഞു.

കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ ഷാങ്ഹായ് കോംപോസിറ്റ് നേട്ടം തുടരുകയാണ്. 0.33 ശതമാനത്തിന്റെ നേട്ടമാണ് ഇന്ന് കൈവരിച്ചത്.

Top