ജനങ്ങളെ അമ്പരപ്പിച്ച് കൊല്‍ക്കത്തയില്‍ നോട്ട് മഴ; 2000, 500, 100 രൂപ നോട്ടുകള്‍

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നോട്ടുകളുടെ പെരുമഴ. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്നാണ് നോട്ടുകള്‍ താഴേക്ക് പറന്നു വീണത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

2000, 500, 100 എന്നീ നോട്ടുകളുടെ കെട്ടുകള്‍ ജനാല വഴി താഴേക്കിടുകയായിരുന്നു. ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് നോട്ടുകള്‍ താഴേക്കുപേക്ഷിച്ചത്. കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്ഥാപനത്തില്‍ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു.

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയും നോട്ടുമഴയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന കാര്യം ഔദ്യോഗികവൃത്തം സ്ഥിരീകരിച്ചിട്ടില്ല. നോട്ടുകള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യം എന്‍എന്‍ഐ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

Top