രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് ഡോളറിനെതിരെ 75 രൂപ നിലവാരത്തില്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 75 രൂപ നിലവാരത്തിലെത്തി. ബുധനാഴ്ച ക്ലോസ് ചെയ്തത് 74.24 നിലവാരത്തില്‍ ആയിരുന്നു. രാവിലത്തെ വ്യാപാരത്തില്‍ ഇത് പന്നീട് 74.98 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു.

നിലവില്‍ ഒരു ഡോളര്‍ ലഭിക്കുന്നതിന് 74.24 രൂപ മുടക്കണമെന്ന് ചുരുക്കം. നിക്ഷേപകര്‍ കൂട്ടത്തോടെ കറന്‍സികള്‍ വിറ്റഴിച്ചതോടെ ഏഷ്യന്‍ കറന്‍സികള്‍ കനത്ത നഷ്ടം നേരിടുകയും ഡോളര്‍ കുതിച്ചുകയറുകയും ചെയ്തു.

Top