സ്വര്‍ണ വിലയില്‍ ഇന്നും കുറവ്; 280 രൂപ കുറഞ്ഞ് പവന് 30,280 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഇന്നലെയുണ്ടായ കുത്തനെയുള്ള ഇടിവിനുശേഷം ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 30,280 രൂപയായി. ഗ്രാമിന് 3790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ 1200 രൂപകുറഞ്ഞ് 30,600 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ഇതോടെ അഞ്ചുദിവസംകൊണ്ട് 2000 രൂപയാണ് കുറഞ്ഞത്. മാര്‍ച്ച് ഒമ്പതിലായിരുന്നു എക്കാലത്തെയും ഉയര്‍ന്ന വില 32,320 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,529.83 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. 8.6 ശതമാനമാണ് ഈയൊരാഴ്ചയിലുണ്ടായ ഇടിവ്.

Top